---
title: "'അവശിഷ്ടങ്ങളിൽ തൊടരുത്, 999-ൽ വിളിക്കുക'; ഖത്തറിൽ കടുത്ത സുരക്ഷാ നിർദ്ദേശം"
english_title: "Iran's missile-drone attack, strict security advice in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344981/irans-missile-drone-attack-strict-security-advice-in-qatar"
published_at: "2026-03-01T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a419f48f3a1_qtr.jpg"
keywords: []
---

# 'അവശിഷ്ടങ്ങളിൽ തൊടരുത്, 999-ൽ വിളിക്കുക'; ഖത്തറിൽ കടുത്ത സുരക്ഷാ നിർദ്ദേശം

> **Lead Summary:** **( **[https://gcc.truevisionnews.com/)]**[] **ഇറാൻ-ഇസ്രയേൽ യുദ്ധം ഗൾഫ് മേഖലയിലേക്കും പടരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകി. ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.

## Article Content

**( **[https://gcc.truevisionnews.com/)]**[] **ഇറാൻ-ഇസ്രയേൽ യുദ്ധം ഗൾഫ് മേഖലയിലേക്കും പടരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകി. ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.

നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ വസ്തുക്കളോ തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങളോ കണ്ടാൽ ഉടൻ 999 എന്ന അടിയന്തര നമ്പറിൽ അറിയിക്കണം. അവയെ സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിന്റെ ഭാഗമായി ദോഹ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായി. ഒരു മിസൈൽ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെയും ഇറാനിൽ നിന്നും മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് തുടരുകയാണ്.

അതേസമയം, പരമോന്നത നേതാവ് ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കുകയാണ് ഇറാൻ. ഏറ്റവും ഒടുവിൽ ഒമാൻ തീരത്ത് എണ്ണ കപ്പലിന് നേരെയും ആക്രമണമുണ്ടായി. നേരത്തെ ദുഖും തുറമുഖത്ത് പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344981/irans-missile-drone-attack-strict-security-advice-in-qatar)