---
title: "ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ്​ രണ്ട് പേർക്ക് പരിക്ക്​"
english_title: "Two injured in drone debris fall in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344989/two-injured-in-drone-debris-fall-in-dubai"
published_at: "2026-03-01T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a43fc39e523_ca.jpg"
keywords: []
---

# ദുബൈയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ്​ രണ്ട് പേർക്ക് പരിക്ക്​

> **Lead Summary:** **ദുബൈ: **നഗരത്തിലെ രണ്ട് വീടുകളുടെ മുറ്റങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതായി ദുബൈ മീഡിയ ഓഫിസ്​ സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്​.

## Article Content

**ദുബൈ: **നഗരത്തിലെ രണ്ട് വീടുകളുടെ മുറ്റങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതായി ദുബൈ മീഡിയ ഓഫിസ്​ സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്​.

പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയതായും എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങൾ വിജയകരമായ പ്രതിരോധ നടപടികളുടെ ഭാഗമാമാണെന്നും അധികൃതർ വ്യക്തമാക്കി. ഇറാൻ നടത്തിയ വലിയ തോതിലുള്ള ആക്രമണത്തിന്റെ ഭാഗമായാണ് ഡ്രോണുകളും മിസൈലുകളും എത്തിയത്. യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും രാജ്യത്തിന് നേരെ തൊടുത്തുവിട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും വിജയകരമായി തടഞ്ഞു.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ഒരു കോൺകോഴ്സ്, ബുർജ് അൽ അറബ് ഹോട്ടലിന്റെ പുറംഭാഗം എന്നിവിടങ്ങളിലും അവശിഷ്ടങ്ങൾ വീണത് മൂലം ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344989/two-injured-in-drone-debris-fall-in-dubai)