---
title: "വിദേശ കപ്പലിൽ സ്ഫോടനം; ബഹ്‌റൈനിൽ ഏഷ്യക്കാരൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക് "
english_title: "Explosion on foreign ship; Asian killed, two injured in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345022/explosion-on-foreign-ship-asian-killed-two-injured-in-bahrain"
published_at: "2026-03-02T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4e80e7839d_fire.jpg"
keywords: []
---

# വിദേശ കപ്പലിൽ സ്ഫോടനം; ബഹ്‌റൈനിൽ ഏഷ്യക്കാരൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക് 

> **Lead Summary:** **മനാമ: **ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു. ബഹ്‌റൈൻ സൈന്യം വെടിവെച്ചിട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ കപ്പലിൽ പതിച്ചാണ് ദുരന്തമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വെടിവെച്ചിട്ടു.

## Article Content

**മനാമ: **ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു. ബഹ്‌റൈൻ സൈന്യം വെടിവെച്ചിട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ കപ്പലിൽ പതിച്ചാണ് ദുരന്തമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വെടിവെച്ചിട്ടു.

അതേസമയം കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.ലോക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജിസിസി കൗൺസിൽ ചർച്ചകളുടെ വഴിയേ പ്രശ്നം പരിഹരിക്കാൻ ആഹ്വാനം ചെയ്തു.

ചർച്ചകളിലൂടെ പരിഹാരം സാധ്യമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഒമാൻ വിദേശകാര്യ മന്ത്രി. സമയം വൈകിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങിയാൽ അത്രയും നല്ലതെന്ന് ബദർ അൽ ബുസൈദ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345022/explosion-on-foreign-ship-asian-killed-two-injured-in-bahrain)