---
title: "പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345148/expatriate-malayali-passes-away-in-his-homeland"
published_at: "2026-03-02T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a554a691034_Expatriate_Malayali_passes_away_in_his_homeland.jpg"
keywords: []
---

# പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** കു​വൈ​ത്ത്‌​സി​റ്റി: കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ചെങ്ങന്നൂർ വെന്മിണി നാടാവള്ളിൽ വില്ലയിൽ രാജൻ ഡാനിയേൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നാട്ടിലായിരുന്നു അന്ത്യം. എട്ടു വർഷം മുമ്പാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

## Article Content

കു​വൈ​ത്ത്‌​സി​റ്റി: കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ചെങ്ങന്നൂർ വെന്മിണി നാടാവള്ളിൽ വില്ലയിൽ രാജൻ ഡാനിയേൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നാട്ടിലായിരുന്നു അന്ത്യം. എട്ടു വർഷം മുമ്പാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്‌​കൂ​ള്‍ (ഐ.​സി.​എ​സ്.​കെ) ബോ​ര്‍ഡ് മു​ന്‍ സെ​ക്ര​ട്ട​റി​യും വൈ​സ് ചെ​യ​ര്‍മാ​നും വെ​ൺ​മ​ണി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്നു. ഒ.​​ഐ.​സി.​സി ര​ക്ഷാ​ധി​കാ​രി, യു.​എം.​ഒ ര​ക്ഷാ​ധി​കാ​രി, കു​വൈ​ത്ത് മാ​ർ​ത്തോ​മാ ഇ​ട​വ​ക അം​ഗം, സെ​ന്റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക മെ​മ്പ​ർ, മാ​ർ​ത്തോ​മാ സ​ഭാ കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: സൂ​സി രാ​ജ​ൻ. മ​ക്ക​ൾ : അ​വി​നാ​ഷ് (കു​വൈ​ത്ത്), അ​നൂ​പ് (ആ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജീ​ന, മാ​ലി​നി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345148/expatriate-malayali-passes-away-in-his-homeland)