---
title: "യുദ്ധ സാഹചര്യം: സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി എസ്​.ടി.സി"
english_title: "War situation STC offers free call facility to GCC citizens in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345184/war-situation-stc-offers-free-call-facility-to-gcc-citizens-in-saudi-arabia"
published_at: "2026-03-02T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a56fcfe0ca7_stc.jpg"
keywords: []
---

# യുദ്ധ സാഹചര്യം: സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി എസ്​.ടി.സി

> **Lead Summary:** **റിയാദ്: **മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച്, സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദേശപ്രകാരം ജി.സി.സി പൗരന്മാർക്കായി സൗജന്യ അന്താരാഷ്​ട്ര കോൾ സൗകര്യം പ്രഖ്യാപിച്ച് സൗദി ടെലികോം കമ്പനി.

## Article Content

**റിയാദ്: **മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച്, സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദേശപ്രകാരം ജി.സി.സി പൗരന്മാർക്കായി സൗജന്യ അന്താരാഷ്​ട്ര കോൾ സൗകര്യം പ്രഖ്യാപിച്ച് സൗദി ടെലികോം കമ്പനി.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ഇതനുസരിച്ച് സൗദി അറേബ്യ സന്ദർശിക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിലെ എസ്​.ടി.സി നെറ്റ്‌വർക്ക് ഉപയോഗിച്ച് തങ്ങളുടെ രാജ്യങ്ങളിലേക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി വിളിക്കാം.

സമാനമായി, മറ്റ് ജി.സി.സി രാജ്യങ്ങളിൽ റോമിങ്ങിലുള്ള സൗദി പൗരന്മാർക്ക് തിരികെ സൗദി അറേബ്യയിലേക്കും ഈ മൂന്ന് ദിവസങ്ങളിൽ സൗജന്യമായി ബന്ധപ്പെടാവുന്നതാണ്. മാനുഷിക പരിഗണന മുൻനിർത്തിയും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതിനുമായി നടപ്പാക്കിയ ഈ ആനുകൂല്യം പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345184/war-situation-stc-offers-free-call-facility-to-gcc-citizens-in-saudi-arabia)