---
title: "കുവൈത്ത് സുരക്ഷിതം; പരിഭ്രാന്തി വേണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ്"
english_title: "Kuwait is safe; no need to panic, says Interior Minister Sheikh Fahd Al Youssef"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345232/kuwait-is-safe-no-need-to-panic-says-interior-minister-sheikh-fahd-al-youssef"
published_at: "2026-03-02T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5c7be24ed5_20.jpg"
keywords: []
---

# കുവൈത്ത് സുരക്ഷിതം; പരിഭ്രാന്തി വേണ്ടെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ്

> **Lead Summary:** ** ​​കു**വൈത്തിലെ നിലവിലെ സാഹചര്യങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അറിയിച്ചു.

## Article Content

** ​​കു**വൈത്തിലെ നിലവിലെ സാഹചര്യങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അറിയിച്ചു.

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും ശേഖരിച്ചിട്ടുണ്ടെന്നും ഫ്ലോർ മില്ലുകളിലെ ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൃത്യമായ ആസൂത്രണം ഭരണകൂടത്തിനുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു. രാജ്യം ഈ പ്രതിസന്ധിയെ അതിവേഗം മറികടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345232/kuwait-is-safe-no-need-to-panic-says-interior-minister-sheikh-fahd-al-youssef)