---
title: "പശ്ചിമേഷ്യൻ സംഘർഷം; യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി, സൗദിയിൽ സുരക്ഷാ ഉറപ്പുമായി അധികൃതർ"
english_title: "Middle East conflict; Number of injured in UAE reaches 68, authorities assure security in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345234/middle-east-conflict-number-of-injured-in-uae-reaches-68-authorities-assure-security-in-saudi-arabia"
published_at: "2026-03-02T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5cb5beb162_22.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം; യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി, സൗദിയിൽ സുരക്ഷാ ഉറപ്പുമായി അധികൃതർ

> **Lead Summary:** **യുഎഇ:** ​​ ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി ഉയർന്നു. ഇന്ന് മാത്രം നൂറിലധികം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും യുഎഇ ലക്ഷ്യമാക്കി എത്തിയതായാണ് റിപ്പോർട്ട്.

## Article Content

**യുഎഇ:** ​​ ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി ഉയർന്നു. ഇന്ന് മാത്രം നൂറിലധികം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും യുഎഇ ലക്ഷ്യമാക്കി എത്തിയതായാണ് റിപ്പോർട്ട്.

അതേസമയം, ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങളും നിരവധി മിസൈലുകളും വെടിവെച്ചിട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽ ജനജീവിതം സാധാരണ നിലയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മേഖലയിലെ സാഹചര്യം പരിഗണിച്ച് ജർമ്മനി തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യാത്രാ തടസ്സങ്ങൾ നേരിട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു; ദുബായിൽ നിന്നുള്ള വിമാനം ഇന്ന് രാത്രി കൊച്ചിയിലെത്തും. എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ മസ്കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345234/middle-east-conflict-number-of-injured-in-uae-reaches-68-authorities-assure-security-in-saudi-arabia)