---
title: "ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും"
english_title: "CBSE exams in Gulf countries postponed revised dates to be announced later"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345331/cbse-exams-in-gulf-countries-postponed-revised-dates-to-be-announced-later"
published_at: "2026-03-03T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a68d12de90d_cbsc_exam.jpg"
keywords: []
---

# ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

> **Lead Summary:** **ദുബായ്: [​](http://​**[ ](http://​മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അ‍ഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.

## Article Content

**ദുബായ്: [​](http://​**[ ](http://​മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അ‍ഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.

അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോ​ഗം ചേരും. ശേഷം മാർച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കാണ് അറിയിപ്പ് ബാധകം.

കഴിഞ്ഞ ദിവസം മാർച്ച് 2 ന് നടത്താനിരുന്ന പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചിരുന്നു. ​ഗൾഫിൽ ഉടലെടുത്ത പ്രതിസന്ധിയെത്തുടർന്നാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345331/cbse-exams-in-gulf-countries-postponed-revised-dates-to-be-announced-later)