---
title: "ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ആക്രമണം; 'ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചു', ഒമാൻ ന്യൂസ്‌ ഏജൻസിയുടെ റിപ്പോർട്ട് പുറത്ത്"
english_title: "another drone attack at duqm port in oman fuel tank damaged"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345376/another-drone-attack-at-duqm-port-in-oman-fuel-tank-damaged"
published_at: "2026-03-03T15:13:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/69a6ad7b0a7e2_oman_fuel_tank.jpg"
keywords: []
---

# ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ആക്രമണം; 'ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചു', ഒമാൻ ന്യൂസ്‌ ഏജൻസിയുടെ റിപ്പോർട്ട് പുറത്ത്

> **Lead Summary:** **ഒമാൻ: [**ഒമാനിലെ ദുഖും തുറമുഖത്തത് വീണ്ടും ആക്രമണം ഉണ്ടായെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി. ഡ്രോണാക്രമണത്തിനിടെ ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചെന്നാണ് റിപ്പോ‌ർട്ടുകൾ. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസവും ദുഖും തുറമുഖത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.

## Article Content

**ഒമാൻ: [**ഒമാനിലെ ദുഖും തുറമുഖത്തത് വീണ്ടും ആക്രമണം ഉണ്ടായെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി. ഡ്രോണാക്രമണത്തിനിടെ ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചെന്നാണ് റിപ്പോ‌ർട്ടുകൾ. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസവും ദുഖും തുറമുഖത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.

ജോലിക്കാരുടെ താമസ സ്ഥലത്തേക്കും ഇന്ധന ടാങ്കിന് സമീപത്തേക്കുമാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ ഒമാൻ അപലപിച്ചിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടഞ്ഞു കിടക്കും.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ദുബായ് അടക്കം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർ ആശങ്കയിലാണ്. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി പ്രധാനമന്ത്രിയോട് പറഞ്ഞു.

തന്നെയും ഒപ്പമുള്ളവരെയും എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇടപടണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345376/another-drone-attack-at-duqm-port-in-oman-fuel-tank-damaged)