---
title: "ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും"
english_title: "Qatar Airways suspends services SpiceJet and IndiGo operate special services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345402/qatar-airways-suspends-services-spicejet-and-indigo-operate-special-services"
published_at: "2026-03-03T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6c716560f8_qatar_air.jpg"
keywords: []
---

# ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

> **Lead Summary:** **ദോഹ: [ **ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ്. ഇറാന്റെ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഖത്തർ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർവേയ്സ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചത്. വിമാന വിവരങ്ങളും നിർദേശങ്ങളും തങ്ങളുടെ വൈബ് സൈറ്റ് വഴി വീക്ഷിക്കണമെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

## Article Content

**ദോഹ: [ **ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ്. ഇറാന്റെ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഖത്തർ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർവേയ്സ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചത്. വിമാന വിവരങ്ങളും നിർദേശങ്ങളും തങ്ങളുടെ വൈബ് സൈറ്റ് വഴി വീക്ഷിക്കണമെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു.

അതേസമയം, യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഫുജൈറ വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച മൂന്ന് സർവീസുകൾ ഉണ്ടാകും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്കായിരിക്കും സർവീസുകൾ. കൊച്ചി സർവീസ് ചൊവ്വാഴ്ച രാത്രി 8.10നും, ബുധനാഴ്ച രണ്ട് സർവീസും വ്യാഴാഴ്ച ഒരു സർവീസും നടത്തുമെന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചിരിക്കുന്നത്.

ജിദ്ദയിൽനിന്ന് ഇന്ത്യയിലേക്ക് ഇൻഡിഗോ എയർലൈൻസ് പ്രത്യേക സർവീസ് നടത്തുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ യുദ്ധം തുടങ്ങിയശേഷം മിഡിൽ ഈസ്റ്റിൽനിന്ന് 13,000 വിമാന സർവീസുകൾ റദ്ദാക്കിയതായാണ് വിവരം. ഫെബ്രുവരി 28 മുതലുള്ള കണക്കാണ് പുറത്തു വിട്ടത്. 32,003 സർവീസുകൾ ആണ് കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ നടത്തേണ്ടിയിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345402/qatar-airways-suspends-services-spicejet-and-indigo-operate-special-services)