---
title: "ഇറാന്റെ നടപടി അംഗീകരിക്കാനാവില്ല; വിട്ടുവീഴ്ചയില്ലാതെ യുഎഇ മന്ത്രി"
english_title: "Iran's actions are unacceptable; UAE minister says no compromise"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345437/irans-actions-are-unacceptable-uae-minister-says-no-compromise"
published_at: "2026-03-03T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a711f664b16_21.jpg"
keywords: []
---

# ഇറാന്റെ നടപടി അംഗീകരിക്കാനാവില്ല; വിട്ടുവീഴ്ചയില്ലാതെ യുഎഇ മന്ത്രി

> **Lead Summary:** **യു എ ഇ: **ഇറാന്റെ സൈനിക നീക്കങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി.

## Article Content

**യു എ ഇ: **ഇറാന്റെ സൈനിക നീക്കങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങൾ ഒട്ടും ന്യായീകരിക്കാനാവില്ലെന്നും ഇതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അബുദാബിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അവർ മുന്നറിയിപ്പ് നൽകി. സമാധാനം നിലനിർത്താൻ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് യുഎഇ തീവ്രമായ നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും അത് അവഗണിച്ചാണ് ഇറാൻ ആക്രമണത്തിന് മുതിർന്നത്.

രാജ്യത്തിന്റെ സുരക്ഷയും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ യുഎഇക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും, ഇതിന്റെ ഭാഗമായി തെഹ്‌റാനിലെ എംബസി അടച്ചുപൂട്ടുന്നതും സ്ഥാനപതിയെ തിരിച്ചുവിളിക്കുന്നതും ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345437/irans-actions-are-unacceptable-uae-minister-says-no-compromise)