---
title: "ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധം തീർത്ത് അധികൃതർ"
english_title: "Drone attack on US embassy in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345449/drone-attack-on-us-embassy-in-dubai"
published_at: "2026-03-04T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a78279d88ea_2.jpg"
keywords: []
---

# ദുബായിൽ യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രതിരോധം തീർത്ത് അധികൃതർ

> **Lead Summary:** **ദുബായ്: **മൂന്ന് ദിവസത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം. യുഎസ് നയതന്ത്ര കാര്യാലയത്തെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളെ വിജയകരമായി തടഞ്ഞതായി സുരക്ഷാ അധികൃതർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളിൽ ആളപായമൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

**ദുബായ്: **മൂന്ന് ദിവസത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം. യുഎസ് നയതന്ത്ര കാര്യാലയത്തെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളെ വിജയകരമായി തടഞ്ഞതായി സുരക്ഷാ അധികൃതർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളിൽ ആളപായമൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഫുജൈറയിലെ റിഫൈനറിയിലുണ്ടായ തീപിടുത്തത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഭരണാധികാരികൾ അറിയിച്ചു. അതേസമയം, ഇറാൻ വലിയൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയും ഇസ്രായേലും നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345449/drone-attack-on-us-embassy-in-dubai)