---
title: "കുവൈത്തിൽ എണ്ണ ടാങ്കറിന് സമീപം സ്ഫോടനം; ജീവനക്കാർ സുരക്ഷിതരെന്ന് യുകെഎംടിഒ"
english_title: "Explosion near oil tanker in Kuwait UKMTO says employees safe"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345658/explosion-near-oil-tanker-in-kuwait-ukmto-says-employees-safe"
published_at: "2026-03-05T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8f04b31fba_explosion.jpg"
keywords: []
---

# കുവൈത്തിൽ എണ്ണ ടാങ്കറിന് സമീപം സ്ഫോടനം; ജീവനക്കാർ സുരക്ഷിതരെന്ന് യുകെഎംടിഒ

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്ത് തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിന് നേരെ സ്ഫോടനം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ മുബാറക് അൽ-കബീറിൽ നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ (55.5 കിലോമീറ്റർ) തെക്കുകിഴക്കായാണ് ആക്രമണം നടന്നത്. വലിയ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ ഒരു ചെറിയ കപ്പൽ പ്രദേശം വിട്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതായും ടാങ്കറിലെ ജീവനക്കാർ അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്ത് തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിന് നേരെ സ്ഫോടനം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ മുബാറക് അൽ-കബീറിൽ നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ (55.5 കിലോമീറ്റർ) തെക്കുകിഴക്കായാണ് ആക്രമണം നടന്നത്. വലിയ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ ഒരു ചെറിയ കപ്പൽ പ്രദേശം വിട്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതായും ടാങ്കറിലെ ജീവനക്കാർ അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് ടാങ്കറിന്റെ കാർഗോ സ്റ്റോറേജിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും കപ്പലിനുള്ളിൽ വെള്ളം കയറുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ പരിസ്ഥിതി ആഘാതത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് യുകെഎംടിഒ സ്ഥിരീകരിച്ചു. മേഖലയിൽ പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ സംഭവം അതീവ ജാഗ്രതയോടെയാണ് അധികൃതർ വീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345658/explosion-near-oil-tanker-in-kuwait-ukmto-says-employees-safe)