---
title: "യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ക്ലാസുകൾ 23ന് പുനരാരംഭിക്കും"
english_title: "Schools and universities in the UAE have been closed classes will resume on the 23rd"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345701/schools-and-universities-in-the-uae-have-been-closed-classes-will-resume-on-the-23rd"
published_at: "2026-03-05T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a917ca833f5_holiday.jpg"
keywords: []
---

# യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ക്ലാസുകൾ 23ന് പുനരാരംഭിക്കും

> **Lead Summary:** **ദുബായ്: [** യുഎഇയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും നിശ്ചയിച്ചതിലും നേരത്തെ വസന്തകാലാവധി പ്രഖ്യാപിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർച്ച് 9 തിങ്കളാഴ്ച മുതൽ ഈ മാസം 22 വരെയാണ് അവധി. പൊതു-സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

## Article Content

**ദുബായ്: [** യുഎഇയിലെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും നിശ്ചയിച്ചതിലും നേരത്തെ വസന്തകാലാവധി പ്രഖ്യാപിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർച്ച് 9 തിങ്കളാഴ്ച മുതൽ ഈ മാസം 22 വരെയാണ് അവധി. പൊതു-സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

നേരത്തെ ഈ മാസം 16 മുതൽ 29 വരെയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളും പരിഗണിച്ചാണ് ഒരാഴ്ച മുൻപേ അവധി നൽകാൻ എജ്യുക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിൽ തീരുമാനിച്ചത്. നിലവിൽ രാജ്യത്ത് തുടരുന്ന ഓൺലൈൻ ക്ലാസുകൾ ഈ വാരത്തോടെ അവസാനിക്കും. ഈ മാസം 23 ന് ക്ലാസുകൾ പുനരാരംഭിക്കും.

വിദ്യാർഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ. സെയ്ഫ് അൽ ദാഹേരി വ്യക്തമാക്കി. റമസാനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ഈ നേരത്തെയുള്ള അവധി വലിയ ആശ്വാസമാകും. പഠനപ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തന്നെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345701/schools-and-universities-in-the-uae-have-been-closed-classes-will-resume-on-the-23rd)