---
title: "പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്"
english_title: "A Malayali won the 15 million dirham grand prize in the Big Ticket Series 284 live draw."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345735/a-malayali-won-the-15-million-dirham-grand-prize-in-the-big-ticket-series-284-live-draw"
published_at: "2026-03-05T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a92f492261d_8.jpg"
keywords: []
---

# പ്രവാസലോകത്ത് വീണ്ടും മലയാളി തിളക്കം; ബിഗ് ടിക്കറ്റിൽ 34 കോടി സ്വന്തമാക്കി വിബീഷ്

> **Lead Summary:** **ഷാർജ:[ **യുഎഇ ബിഗ് ടിക്കറ്റിന്റെ സീരീസ് 284 ലൈവ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി. ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് പള്ളിയാളിയാണ് ഈ വൻതുകയ്ക്ക് അർഹനായത്.

## Article Content

**ഷാർജ:[ **യുഎഇ ബിഗ് ടിക്കറ്റിന്റെ സീരീസ് 284 ലൈവ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി മലയാളി പ്രവാസി. ഷാർജയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് പള്ളിയാളിയാണ് ഈ വൻതുകയ്ക്ക് അർഹനായത്.

താൻ ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് വിബീഷിനെ ഭാഗ്യം തേടിയെത്തിയത്. ഈ വലിയ സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്ന് അദ്ദേഹം സന്തോഷത്തോടെ അറിയിച്ചു.

ഇതേ നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശിയായ പീറ്റർ റേഞ്ച് റോവർ വെലാർ കാർ സ്വന്തമാക്കി. അബുദാബിയിലെ പവർ പ്ലാന്റിൽ ജോലി ചെയ്യുന്ന പീറ്റർ സ്വന്തമായി എടുത്ത ടിക്കറ്റിലൂടെയാണ് ഈ ലക്ഷ്വറി കാർ നേടിയത്.

പുതിയ മാസത്തിലേക്ക് കടക്കുമ്പോൾ ബിഗ് ടിക്കറ്റ് കൂടുതൽ ആകർഷകമായ പ്രൊമോഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ മൂന്നിന് നടക്കുന്ന അടുത്ത ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹമാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്.

ഇതിനുപുറമെ, സമാശ്വാസ സമ്മാനമായി അഞ്ച് പേർക്ക് 200 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടികളും ലഭിക്കും. ആഴ്ചതോറും നടക്കുന്ന ഇ-ഡ്രോ വഴി നാലുപേർക്ക് 200 ഗ്രാം സ്വർണ്ണക്കട്ടികൾ വീതം നേടാനുള്ള അവസരവും തുടരുന്നുണ്ട്.

മാർച്ച് ഒന്ന് മുതൽ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് 'ബിഗ് വിൻ' എന്ന പ്രത്യേക മത്സരത്തിലും പങ്കാളികളാകാം. ഏപ്രിൽ ഒന്നിന് വിജയികളെ പ്രഖ്യാപിക്കുന്ന ഈ മത്സരത്തിലൂടെ നാലുപേർക്ക് 50,000 മുതൽ 1.5 ലക്ഷം ദിർഹം വരെ ഉറപ്പായ പണക്കിഴികൾ ലഭിക്കും.

കൂടാതെ, ഡ്രീം കാർ സീരീസിലൂടെ ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലെയും മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡറും സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345735/a-malayali-won-the-15-million-dirham-grand-prize-in-the-big-ticket-series-284-live-draw)