---
title: "ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്"
english_title: "Oman Police issues alert warning to report drone sightings immediately"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345740/oman-police-issues-alert-warning-to-report-drone-sightings-immediately"
published_at: "2026-03-05T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a93024308c7_9.jpg"
keywords: []
---

# ഡ്രോണുകൾ കണ്ടാൽ ഉടൻ അറിയിക്കണം; ജാഗ്രതാനിർദേശവുമായി ഒമാൻ പൊലീസ്

> **Lead Summary:** **മസ്കത്ത്: **മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. രാജ്യത്തിന്റെ വ്യോമപരിധിയിലോ തന്ത്രപ്രധാനമായ ഇടങ്ങളിലോ ഡ്രോണുകളോ സമാനമായ മറ്റ് വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

## Article Content

**മസ്കത്ത്: **മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസ്. രാജ്യത്തിന്റെ വ്യോമപരിധിയിലോ തന്ത്രപ്രധാനമായ ഇടങ്ങളിലോ ഡ്രോണുകളോ സമാനമായ മറ്റ് വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ഇത്തരം കാഴ്ചകൾ ശ്രദ്ധയിൽപ്പെടുന്നവർ ആ സ്ഥലത്തിന്റെ വിവരങ്ങളും ദൃശ്യങ്ങളും 77720078 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം. അപകടസാധ്യതകൾ ഒഴിവാക്കാനും അടിയന്തരമായി ഇടപെടാനും ഇത് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇത്തരം ദൃശ്യങ്ങൾ യാതൊരു കാരണവശാലും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ പാടുള്ളതല്ലെന്ന് കർശന മുന്നറിയിപ്പുണ്ട്.

അതേസമയം, സിവിൽ ഏവിയേഷൻ അതോറിറ്റിയും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ആളില്ലാ വിമാനങ്ങൾക്കും പാരാഗ്ലൈഡിങ് പോലുള്ള ആകാശ കായിക വിനോദങ്ങൾക്കും താൽക്കാലികമായി അനുമതി നിഷേധിച്ചു. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345740/oman-police-issues-alert-warning-to-report-drone-sightings-immediately)