---
title: "ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "Former expatriate in Oman passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345760/former-expatriate-in-oman-passes-away-in-his-homeland"
published_at: "2026-03-05T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a93eca76997_Former_expatriate_in_Oman_passes_away_in_his_homeland.jpg"
keywords: []
---

# ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** മസ്കത്ത്: ഒമാനിലെ ദീർഘകാല പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു. കൊല്ലം കോട്ടമുക്ക് പുതുവീട്ടിൽ മുഹമ്മദ് സലീം ആണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

## Article Content

മസ്കത്ത്: ഒമാനിലെ ദീർഘകാല പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ അന്തരിച്ചു. കൊല്ലം കോട്ടമുക്ക് പുതുവീട്ടിൽ മുഹമ്മദ് സലീം ആണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കോട്ടമുക്ക് പുതുവീട്ടിൽ പരേതനായ അലി അക്ബറിന്റെയും റിമിസ ബീവിയുടെയും മകനാണ്. 20 വർഷത്തോളം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒമാൻ എയർ കാർഗോ ഡിവിഷനിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: യാസ്മിൻ. മക്കൾ: ആലിയ, അലീഷ. മരുമക്കൾ: അബ്ദുൽ ബാരി (അജീബ്), റിയാസ്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 3.30ന് ജോനകപ്പുറം വലിയപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345760/former-expatriate-in-oman-passes-away-in-his-homeland)