---
title: "അതിർത്തിയിലെ നടപടിക്രമങ്ങൾക്കായി  12 മണിക്കൂർ മുമ്പേ എത്തണം; മസ്‌കത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്"
english_title: "Must arrive 12 hours in advance for border procedures"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345767/must-arrive-12-hours-in-advance-for-border-procedures"
published_at: "2026-03-05T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a94476c3c0a_11.jpg"
keywords: []
---

# അതിർത്തിയിലെ നടപടിക്രമങ്ങൾക്കായി  12 മണിക്കൂർ മുമ്പേ എത്തണം; മസ്‌കത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ്

> **Lead Summary:** **മസ്കത്ത്: **റോഡ് മാർഗം അതിർത്തി കടന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി ഒമാൻ എയർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.

## Article Content

**മസ്കത്ത്: **റോഡ് മാർഗം അതിർത്തി കടന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി ഒമാൻ എയർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.

അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിൽ അനുഭവപ്പെടുന്ന കനത്ത തിരക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന കാലതാമസവും കണക്കിലെടുത്ത്, വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് 12 മണിക്കൂർ മുമ്പെങ്കിലും അതിർത്തിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് എയർലൈനിന്റെ അറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ യുഎഇയിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ഒമാൻ എയറും സലാം എയറും രംഗത്തുണ്ട്.

ഇതിന്റെ ഭാഗമായി ഷാർജയിൽ നിന്ന് മസ്‌കത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജിസിസി മേഖലയിൽ യാത്രാ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സൗകര്യാർത്ഥം ഇത്തരം ബദൽ മാർഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345767/must-arrive-12-hours-in-advance-for-border-procedures)