---
title: "യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം; നിർദേശവുമായി സാമ്പത്തിക മന്ത്രാലയം"
english_title: "You can complain if you are charged too much in the UAE Ministry of Finance issues directive"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345824/you-can-complain-if-you-are-charged-too-much-in-the-uae-ministry-of-finance-issues-directive"
published_at: "2026-03-05T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a96b35690a2_uae.jpg"
keywords: []
---

# യുഎഇയിൽ അമിതവില ഈടാക്കിയാൽ പരാതിപ്പെടാം; നിർദേശവുമായി സാമ്പത്തിക മന്ത്രാലയം

> **Lead Summary:** **ദുബൈ: [** രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുകയോ നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.

## Article Content

**ദുബൈ: [** രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിതരണ ശൃംഖല തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുകയോ നിയമലംഘനങ്ങൾ നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.

പരാതികൾ ടോൾ ഫ്രീ നമ്പറായ 8001222 എന്നതിലൂടെയോ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ [moet.gov.ae/consumer-complaints1](http://moet.gov.ae/consumer-complaints1)വഴിയും സമർപ്പിക്കാം. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിപണിയിലെ ചൂഷണം തടയാനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. വിപണിയിൽ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അനാവശ്യമായ ആശങ്കകൾ വേണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345824/you-can-complain-if-you-are-charged-too-much-in-the-uae-ministry-of-finance-issues-directive)