---
title: "ഷാർജയിൽ ഇന്ത്യൻ സ്കൂൾ അധ്യയന വർഷം തുടങ്ങുന്നത് നീട്ടിവെച്ചു"
english_title: "The start of the Indian school academic year in Sharjah has been postponed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345872/the-start-of-the-indian-school-academic-year-in-sharjah-has-been-postponed"
published_at: "2026-03-05T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9b5da14091_22.jpg"
keywords: []
---

# ഷാർജയിൽ ഇന്ത്യൻ സ്കൂൾ അധ്യയന വർഷം തുടങ്ങുന്നത് നീട്ടിവെച്ചു

> **Lead Summary:** ഷാർജ: ഇന്ത്യൻ, പാകിസ്താൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾ 2026–27 അധ്യയന വർഷത്തിനായി മാർച്ച് 23-ന് തുറക്കുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, പുതുക്കിയ അറിയിപ്പ് പ്രകാരം മാർച്ച് 30-നായിരിക്കും ക്ലാസുകൾ ആരംഭിക്കുക. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി.

## Article Content

ഷാർജ: ഇന്ത്യൻ, പാകിസ്താൻ പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾ 2026–27 അധ്യയന വർഷത്തിനായി മാർച്ച് 23-ന് തുറക്കുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, പുതുക്കിയ അറിയിപ്പ് പ്രകാരം മാർച്ച് 30-നായിരിക്കും ക്ലാസുകൾ ആരംഭിക്കുക. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിലും അതോറിറ്റി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 9 മുതൽ 12 വരെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ വിദ്യാർഥികൾക്ക് ഓൺലൈനായി വീട്ടിലിരുന്ന് തന്നെ എഴുതാം. കൂടാതെ, അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂളുകളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345872/the-start-of-the-indian-school-academic-year-in-sharjah-has-been-postponed)