---
title: "യാത്ര മുടങ്ങിയവർക്ക് മുൻഗണന; അബുദാബിയിൽ നിന്നും വിമാന സർവ്വീസുകൾ ഭാ​ഗികമായി പുനസ്ഥാപിച്ചു"
english_title: "Flight services from Abu Dhabi partially restored"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345942/flight-services-from-abu-dhabi-partially-restored"
published_at: "2026-03-06T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa6701eb0e0_ethihad.jpg"
keywords: []
---

# യാത്ര മുടങ്ങിയവർക്ക് മുൻഗണന; അബുദാബിയിൽ നിന്നും വിമാന സർവ്വീസുകൾ ഭാ​ഗികമായി പുനസ്ഥാപിച്ചു

> **Lead Summary:** **അബുദാബി: [ **പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് തടസ്സപ്പെട്ട അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ഭാഗികമായി പുനഃസ്ഥാപിക്കുന്നു. ഇത്തിഹാദ് എയർവേയ്‌സാണ് സർവീസ് പുനരാരംഭിക്കുന്നത്.

## Article Content

**അബുദാബി: [ **പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് തടസ്സപ്പെട്ട അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ഭാഗികമായി പുനഃസ്ഥാപിക്കുന്നു. ഇത്തിഹാദ് എയർവേയ്‌സാണ് സർവീസ് പുനരാരംഭിക്കുന്നത്.

ഡൽഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ ഇന്ത്യൻ സെക്ടറുകളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യാത്ര മുടങ്ങിയവർക്ക് പുതിയ വിമാനങ്ങളിൽ മുൻഗണന നൽകുമെന്നും ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതായും ഇത്തിഹാദ് അധികൃതർ അറിയിച്ചു.

എന്നാൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ, എയർലൈനിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചവർ മാത്രം യാത്രയ്ക്കായി എത്തണമെന്നും അധികൃതർ കർശന നിർദേശം നൽകി.

വിമാന സർവീസുകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ http://etihad.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അബുദാബിയിലേക്കും അവിടെ നിന്നുമുള്ള മറ്റെല്ലാ ഷെഡ്യൂൾഡ് വാണിജ്യ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ബുദ്ധിമുട്ട് നേരിട്ട് യാത്രക്കാർക്ക് അവരുടെ വിമാനത്തിന്റെ വിവരങ്ങളും ലഭ്യമായ മറ്റ് മാർഗ്ഗങ്ങളും വ്യക്തമാക്കിക്കൊണ്ട് എത്തിഹാദിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ ലഭിക്കുന്നതാണ്. യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും കൂടുതൽ വിവരങ്ങൾക്കായി ഇമെയിൽ പരിശോധിക്കാനും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345942/flight-services-from-abu-dhabi-partially-restored)