---
title: "ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു; വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ വഴി"
english_title: "Court proceedings in Qatar continue online judgments now delivered through digital portal"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345978/court-proceedings-in-qatar-continue-online-judgments-now-delivered-through-digital-portal"
published_at: "2026-03-06T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa7ec580918_supreme_judiciary_council.jpg"
keywords: []
---

# ഖത്തറിൽ കോടതി നടപടികൾ ഓൺലൈനായി തുടരുന്നു; വിധിന്യായങ്ങൾ ഇനി ഡിജിറ്റൽ പോർട്ടൽ വഴി

> **Lead Summary:** **ദോഹ: [**[ ] നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ എല്ലാ കോടതി നടപടികളും തടസ്സമില്ലാതെ ഓൺലൈനായി തുടരുന്നതായി സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചു. കേസുകളുടെ വാദം കേൾക്കുന്നതും വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയായിരിക്കും. ആക്രമണ പശ്ചാത്തലത്തിലും കോടതി നടപടികൾ വേ​ഗത്തിലാവാനാണ് ഈ നീക്കം.

## Article Content

**ദോഹ: [**[ ] നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ എല്ലാ കോടതി നടപടികളും തടസ്സമില്ലാതെ ഓൺലൈനായി തുടരുന്നതായി സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചു. കേസുകളുടെ വാദം കേൾക്കുന്നതും വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയായിരിക്കും. ആക്രമണ പശ്ചാത്തലത്തിലും കോടതി നടപടികൾ വേ​ഗത്തിലാവാനാണ് ഈ നീക്കം.

ഇ-ലിറ്റിഗേഷൻ സംവിധാനം വഴി കക്ഷികൾക്കും അഭിഭാഷകർക്കും തങ്ങളുടെ കേസുകളുടെ സ്റ്റാറ്റസ് ഓൺലൈനായി നിരീക്ഷിക്കാൻ സാധിക്കും. പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം വേ​ഗത്തിൽ നടക്കുന്നത്.

ഓൺലൈൻ കോടതി നടപടികളുമായി അഭിഭാഷകരും കക്ഷികളും പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. കോടതികളിൽ നേരിട്ട് ഹാജരാകാതെ കോടതി വ്യവഹാരങ്ങൾ നടക്കുന്നത് നിലവിലെ സാഹചര്യത്തിൽ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345978/court-proceedings-in-qatar-continue-online-judgments-now-delivered-through-digital-portal)