---
title: "വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു"
english_title: "A young man from Vadakara died in Oman after suffering a heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345992/a-young-man-from-vadakara-died-in-oman-after-suffering-a-heart-attack"
published_at: "2026-03-06T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa8a94661d1_death_oman.jpg"
keywords: []
---

# വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: [**[ ] കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാറിന്റെ മകൻ തെക്കേ മുറിയിൽ ദീപക് ആണ് ഹൃദയാഘാതത്തെ തുടർന്ന്ന മരിച്ചത്.

## Article Content

**മസ്കത്ത്: [**[ ] കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ ഏറത്തന്റവിട ദിനേശ് കുമാറിന്റെ മകൻ തെക്കേ മുറിയിൽ ദീപക് ആണ് ഹൃദയാഘാതത്തെ തുടർന്ന്ന മരിച്ചത്.

അൽ അൻസബ്, ഫലജ് അൽ ഷാമിൽ പ്രവർത്തിക്കുന്ന ഓഷ്യൻ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ദീപകിന്റെ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്നും വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ് മൃതദേഹം. തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

മാതാവ്: കിഴക്കേ മുറിക്കന്റവിട പ്രേമ. ഭാര്യ: സുചിത്ര ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345992/a-young-man-from-vadakara-died-in-oman-after-suffering-a-heart-attack)