---
title: "തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ"
english_title: "194 people arrested in Qatar for spreading false information and images"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346048/194-people-arrested-in-qatar-for-spreading-false-information-and-images"
published_at: "2026-03-06T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aaace6d4cc3_6.jpg"
keywords: []
---

# തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ

> **Lead Summary:** **ദോഹ: **ഖത്തറിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തുകയും ചെയ്ത 194 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള സാമ്പത്തിക-സൈബർ കുറ്റകൃത്യ വിരുദ്ധ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ കർശനമായ നിയമ-ഭരണ നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

## Article Content

**ദോഹ: **ഖത്തറിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തുകയും ചെയ്ത 194 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള സാമ്പത്തിക-സൈബർ കുറ്റകൃത്യ വിരുദ്ധ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ കർശനമായ നിയമ-ഭരണ നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും വീഡിയോകൾ പകർത്തുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്നും മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346048/194-people-arrested-in-qatar-for-spreading-false-information-and-images)