---
title: "ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു"
english_title: "Dubai Airport operations temporarily suspended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346215/dubai-airport-operations-temporarily-suspended-new"
published_at: "2026-03-07T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abda57cbce0_uae.jpg"
keywords: []
---

# ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

> **Lead Summary:** **ദുബൈ: **ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നിലവിൽ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കി വരികയാണ്.

## Article Content

**ദുബൈ: **ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ നിലവിൽ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കി വരികയാണ്.

അതേസമയം, ദുബൈക്ക് നേരെ ഇന്ന് രാവിലെ വീണ്ടും ആക്രമണം നടന്നതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. രാവിലെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മീഡിയ ഓഫീസ് അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ നഗരങ്ങളിൽ മിസൈൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346215/dubai-airport-operations-temporarily-suspended-new)