---
title: "പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച"
english_title: "India-Saudi delegation level meeting to discuss latest developments"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346298/india-saudi-delegation-level-meeting-to-discuss-latest-developments"
published_at: "2026-03-07T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac15785ce6c_meeting.jpg"
keywords: []
---

# പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത്, ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

> **Lead Summary:** **റിയാദ്: [ **സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിെൻറ ഭാഗമായി സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്ന ഔദ്യോഗിക സ്വീകരണത്തിനിടയിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചകൾ.

## Article Content

**റിയാദ്: [ **സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിെൻറ ഭാഗമായി സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്ന ഔദ്യോഗിക സ്വീകരണത്തിനിടയിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചകൾ.

സൗദി- ഇന്ത്യ ബന്ധത്തിന്‍റെ നിലവിലെ സാഹചര്യം വിശദമായി അവലോകനം ചെയ്ത കൂടിക്കാഴ്ചയിൽ, വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പ്രധാനപ്പെട്ട പ്രാദേശിക വിഷയങ്ങളും ഏറ്റവും പുതിയ രാജ്യാന്തര സംഭവവികാസങ്ങളും ചർച്ചയിൽ പ്രമുഖമായി ഇടംപിടിച്ചു.

ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നതിനും നയതന്ത്ര സഹകരണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടിക്കാഴ്ച ഊന്നൽ നൽകി. ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവിധ അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച ചേരും. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം സംഘടിപ്പിക്കുന്നത്. അറബ് രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം, അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനം, അയൽരാജ്യങ്ങൾ പാലിക്കേണ്ട മര്യാദകളുടെ നഗ്നമായ ലംഘനം എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346298/india-saudi-delegation-level-meeting-to-discuss-latest-developments)