---
title: "ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,"
english_title: "Truck restrictions lifted in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346349/truck-restrictions-lifted-in-sharjah"
published_at: "2026-03-08T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ace379ae842_uae.jpg"
keywords: []
---

# ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു,

> **Lead Summary:** **ഷാർജ: **എമിറേറ്റിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അധികൃതർ പിൻവലിച്ചു. എമിറേറ്റ്​സ്​ റോഡ്​, അൽ ദൈദ്​ റോഡ്​, അൽ മദാം റോഡ്​ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ്​ പിൻവലിച്ചതെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു.

## Article Content

**ഷാർജ: **എമിറേറ്റിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അധികൃതർ പിൻവലിച്ചു. എമിറേറ്റ്​സ്​ റോഡ്​, അൽ ദൈദ്​ റോഡ്​, അൽ മദാം റോഡ്​ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ്​ പിൻവലിച്ചതെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ ശനിയാഴ്ച മുതൽ ട്രക്കുകൾക്ക്​ പ്രധാന റോഡുകളിലൂടെ യാത്ര തുടരാം. എമിറേറ്റിലെ ​പ്രധാന റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്താനും ഹെവി വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കുകയുമാണ്​ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്​.

പുതിയ തീരുമാനം എമിറേറ്റിലെ ചരക്കുഗതാഗത മേഖലയെ പിന്തുണക്കുകയും റോഡ്​ സുരക്ഷ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട്​ സുഗമമായ ഗതാഗത നീക്കത്തെ സഹായിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346349/truck-restrictions-lifted-in-sharjah)