---
title: "സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ"
english_title: "Don't be fooled by shelter location messages on social media; Authorities issue official notice"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346363/dont-be-fooled-by-shelter-location-messages-on-social-media-authorities-issue-official-notice"
published_at: "2026-03-08T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acfc6436f5c_Dont_be_fooled_by_shelter_location_messages_on_social_media.jpg"
keywords: []
---

# സോഷ്യൽ മീഡിയയിലെ ഷെൽട്ടർ ലൊക്കേഷൻ സന്ദേശങ്ങളിൽ വഞ്ചിതരാകരുത്; ഔദ്യോഗിക അറിയിപ്പുമായി അധികൃതർ

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: സോഷ്യൽ മീഡിയയിൽ ഷെൽട്ടർ ലൊക്കേഷനുകളെക്കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഈ സന്ദേശങ്ങൾ മന്ത്രാലയത്തിന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

## Article Content

കു​വൈ​ത്ത് സി​റ്റി: സോഷ്യൽ മീഡിയയിൽ ഷെൽട്ടർ ലൊക്കേഷനുകളെക്കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഈ സന്ദേശങ്ങൾ മന്ത്രാലയത്തിന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങൾ ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വിവരങ്ങൾ കൈമാറുന്നതിനോ നടപടികളെടുക്കുന്നതിനോ മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഔദ്യോഗികമായ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും അംഗീകൃത മാധ്യമങ്ങളിലൂടെയും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളിലൂടെയും മാത്രമേ പുറപ്പെടുവിക്കൂ എന്നും അധികൃതർ ഊന്നിപ്പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346363/dont-be-fooled-by-shelter-location-messages-on-social-media-authorities-issue-official-notice)