---
title: "കുവൈത്തിൽ ഭീതി വിതച്ച് മിസൈലാക്രമണം: ആസ്ഥാന മന്ദിരങ്ങൾ കത്തിയമരുന്നു; അതിർത്തിയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് വീരമൃത്യു"
english_title: "Missile attack spreads fear in Kuwait, two soldiers killed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346365/missile-attack-spreads-fear-in-kuwait-two-soldiers-killed"
published_at: "2026-03-08T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69acfde51898f_7.jpg"
keywords: []
---

# കുവൈത്തിൽ ഭീതി വിതച്ച് മിസൈലാക്രമണം: ആസ്ഥാന മന്ദിരങ്ങൾ കത്തിയമരുന്നു; അതിർത്തിയിൽ രണ്ട് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

> **Lead Summary:** **കുവൈത്ത്: [ **കുവൈത്തിന് നേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാന മന്ദിരത്തിനും നേരെയാണ് പ്രഹരമേറ്റത്.

## Article Content

**കുവൈത്ത്: [ **കുവൈത്തിന് നേരെ ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാന മന്ദിരത്തിനും നേരെയാണ് പ്രഹരമേറ്റത്.

അതിർത്തിയിൽ സുരക്ഷാ ദൗത്യം നിർവ്വഹിക്കുന്നതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് സൈന്യം വിലയിരുത്തുന്നത്.

ആക്രമണത്തെത്തുടർന്ന് ഉണ്ടായ തീപിടിത്തം അഗ്നിശമന സേന ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. അതേസമയം, സോഷ്യൽ സെക്യൂരിറ്റി കെട്ടിടത്തിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ നിരവധി മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സേന തകർത്തെങ്കിലും, ചിലത് ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുകയായിരുന്നു. അതീവ ജാഗ്രതയിലാണ് ഇപ്പോൾ രാജ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346365/missile-attack-spreads-fear-in-kuwait-two-soldiers-killed)