---
title: "നായ്ക്കുട്ടിയെ തൂക്കിയെടുത്ത് റോഡില്‍ അടിച്ചു; സൗദിയില്‍ സ്വദേശി അറസ്റ്റില്‍"
english_title: "Police have arrested a Saudi national who brutally attacked a dog."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/34651/police-have-arrested-a-saudi-national-who-brutally-attacked-a-dog"
published_at: "2022-03-29T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243201e3c429_soudi.jpg"
keywords: []
---

# നായ്ക്കുട്ടിയെ തൂക്കിയെടുത്ത് റോഡില്‍ അടിച്ചു; സൗദിയില്‍ സ്വദേശി അറസ്റ്റില്‍

> **Lead Summary:** **റിയാദ്: **സൗദിയില്‍ നായയെ ക്രൂരമായി ആക്രമിച്ച സ്വദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ ആണ് സംഭവം. നായയെ പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

## Article Content

**റിയാദ്: **സൗദിയില്‍ നായയെ ക്രൂരമായി ആക്രമിച്ച സ്വദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ ആണ് സംഭവം. നായയെ പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഉടന്‍ തന്നെ ആളെ തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു എന്ന് റിയാദ് പോലീസ് അറിയിച്ചു. മിണ്ടാപ്രാണിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തല്‍ സൗദി പൗരനാണ് അറസ്റ്റിലായതെന്ന് റിയാദ് മേഖലാ പോലീസ് പറഞ്ഞു.

നായ്ക്കുട്ടിയെ തൂക്കിയെടുത്ത് റോഡില്‍ അടിക്കുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/34651/police-have-arrested-a-saudi-national-who-brutally-attacked-a-dog)