---
title: "സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന; ഷാർജയിൽ ഒരാൾ അറസ്റ്റിൽ"
english_title: "one arrested in sharjah for illegal sale of cosmetics"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346549/one-arrested-in-sharjah-for-illegal-sale-of-cosmetics"
published_at: "2026-03-09T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae6364bbbd6_arrest.jpg"
keywords: []
---

# സൗന്ദര്യവർധക വസ്തുക്കളുടെ അനധികൃത വിൽപന; ഷാർജയിൽ ഒരാൾ അറസ്റ്റിൽ

> **Lead Summary:** ഷാർജ: ലൈസൻസില്ലാതെ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷൻ നടത്തുകയും ചെയ്ത കേസിൽ ഒരാളെ ഷാർജ പൊലീസ്​ അറസ്റ്റു ചെയ്തു. അറബ്​ വംശജനാണ്​ അറസ്റ്റിലായത്​. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ ഇയാൾ സൗന്ദര്യവർധക ചികിത്സ നടത്തുന്നതായി ലഭിച്ച റിപോർട്ടിനെ തുടർന്ന്​ പൊലീസ് ​ പരിശോധന നടത്തുകയായിരുന്നു.

## Article Content

ഷാർജ: ലൈസൻസില്ലാതെ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷൻ നടത്തുകയും ചെയ്ത കേസിൽ ഒരാളെ ഷാർജ പൊലീസ്​ അറസ്റ്റു ചെയ്തു. അറബ്​ വംശജനാണ്​ അറസ്റ്റിലായത്​. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ ഇയാൾ സൗന്ദര്യവർധക ചികിത്സ നടത്തുന്നതായി ലഭിച്ച റിപോർട്ടിനെ തുടർന്ന്​ പൊലീസ് ​ പരിശോധന നടത്തുകയായിരുന്നു.

ചികിത്സക്കായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ്​ ഇയാൾ ഉപയോഗിച്ചിരുന്നത്​. കൂടാതെ സേവനങ്ങളെ കുറിച്ച്​ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളിൽ പരസ്യവും ചെയ്തിരുന്നു. ഒളിക്യാമറയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്​ ചികിത്സ ഉപകരണങ്ങൾ സഹിതമാണ്​ പിടികൂടിയതെന്ന്​ ഷാർജ പൊലീസിനെ​ ഉദ്ധരിച്ച്​ അൽ ഖലീജ്​ ന്യൂസ്​ പേപ്പർ റിപോർട്ട്​ ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ, വിചാരണക്കിടെ ഇയാൾ കുറ്റം നിഷേധിച്ചു. കേസ്​ മറ്റൊരു ദിവസത്തേക്ക്​ മാറ്റിവെച്ചിരിക്കുകയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346549/one-arrested-in-sharjah-for-illegal-sale-of-cosmetics)