---
title: "കുവൈത്ത് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം"
english_title: "A fire broke out at the second terminal of Kuwait Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/34670/a-fire-broke-out-at-the-second-terminal-of-kuwait-airport"
published_at: "2022-03-29T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62433e6fb8978_fire.jpg"
keywords: []
---

# കുവൈത്ത് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം

> **Lead Summary:** **കുവൈത്ത്: **കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം. അഗ്നിശമന വിഭാഗം തീപിടിത്തം നിയന്ത്രണവിധേയമാക്കി.

## Article Content

**കുവൈത്ത്: **കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടാം ടെര്‍മിനലില്‍ തീപിടിത്തം. അഗ്നിശമന വിഭാഗം തീപിടിത്തം നിയന്ത്രണവിധേയമാക്കി.

വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന ടെര്‍മിനല്‍ രണ്ടിലെ ബേസ്‌മെന്റിലാണ് തീപിടിച്ചത്.

പെയിന്റും മറ്റ് തീപിടിക്കുന്ന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആറ് അഗ്നിശമന യൂണിറ്റുകളിലെ 150 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/34670/a-fire-broke-out-at-the-second-terminal-of-kuwait-airport)