---
title: "ദുബൈയിൽ റോഡ്​ ഷോൾഡറിൽ കാർ പരിശോധനയ്ക്കിടെ മറ്റൊരു കാറിടിച്ച്​ ഡ്രൈവർ മരിച്ചു"
english_title: "Driver dies after crashing into another car while checking car on road shoulder in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346740/driver-dies-after-crashing-into-another-car-while-checking-car-on-road-shoulder-in-dubai"
published_at: "2026-03-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afaac75c999_accident_dubai.jpg"
keywords: []
---

# ദുബൈയിൽ റോഡ്​ ഷോൾഡറിൽ കാർ പരിശോധനയ്ക്കിടെ മറ്റൊരു കാറിടിച്ച്​ ഡ്രൈവർ മരിച്ചു

> **Lead Summary:** **ദുബൈ: [ **അപകടത്തിൽപ്പെട്ട കാർ റോഡ്​ ഷോൾഡറിൽ നിർത്തി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ച്​ ഡ്രൈവർക്ക്​ ദാരുണാന്ത്യം. ദുബൈ ശൈഖ്​ സായിദ്​ റോഡിൽ അബൂദബിയിലേക്കുള്ള ഹൈവേയിലെ അൽ യലായിസ്​ പാലത്തിന്​ മുന്നിലാണ്​ അപകടം.

## Article Content

**ദുബൈ: [ **അപകടത്തിൽപ്പെട്ട കാർ റോഡ്​ ഷോൾഡറിൽ നിർത്തി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ച്​ ഡ്രൈവർക്ക്​ ദാരുണാന്ത്യം. ദുബൈ ശൈഖ്​ സായിദ്​ റോഡിൽ അബൂദബിയിലേക്കുള്ള ഹൈവേയിലെ അൽ യലായിസ്​ പാലത്തിന്​ മുന്നിലാണ്​ അപകടം.

മറ്റൊരു അപകടത്തിൽപ്പെട്ട രണ്ട്​ വാഹനങ്ങൾ റോഡിന്‍റെ ആദ്യ​ ലൈനിന്​ തൊട്ടടുത്തുള്ള ഇടത്​ ഷോർഡറിലായിരുന്നു നിർത്തിയിട്ടിരുന്നത്​. തുടർന്ന്​ ഇതിൽ ഒരു വാഹനത്തിൽ നിന്ന് ഡ്രൈവർ​ ഇറങ്ങി കേടുപാടുകൾ പരിശോധിക്കുന്നതിനിടെ മറ്റൊരു കാർ പിറകിൽ നിന്ന്​ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. വാഹനത്തിന്‍റെ അമിത വേഗതയും കുറഞ്ഞ ദൂരപരിധിയുമായതിനാൽ ഡ്രൈവറെ വെട്ടിട്ട്​ ഒഴിവാക്കാൻ സാധിച്ചില്ല.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദുബൈ പൊലീസ്​ ട്രാഫിക്​​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ഇടത്​ ഷോർഡറിൽ വാഹനം നിർത്തിയിടുന്നത്​ ഗുരുതരമായ അപകടങ്ങൾക്ക്​ കാരണമാകുമെന്ന്​ നേരത്തെ പൊലീസ്​ മുന്നറിയിപ്പ്​ നൽകിയിരുന്നതാണ്​

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346740/driver-dies-after-crashing-into-another-car-while-checking-car-on-road-shoulder-in-dubai)