---
title: "സുരക്ഷ ഉറപ്പാക്കാൻ; ഡ്രോണുകളും ലഘു സ്പോർട്സ് വിമാനങ്ങളും പൂർണ്ണമായി നിരോധിച്ച് യുഎഇ"
english_title: "UAE completely bans drones and light sports aircraft"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346839/uae-completely-bans-drones-and-light-sports-aircraft"
published_at: "2026-03-10T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aff3b53b3b8_uae.jpg"
keywords: []
---

# സുരക്ഷ ഉറപ്പാക്കാൻ; ഡ്രോണുകളും ലഘു സ്പോർട്സ് വിമാനങ്ങളും പൂർണ്ണമായി നിരോധിച്ച് യുഎഇ

> **Lead Summary:** ദുബായ് : **[** രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് എല്ലാ തരത്തിലുള്ള ഡ്രോണുകളും ലഘു സ്പോർട്സ് വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായി നിരോധിച്ചതായി യുഎഇ അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം ബാധകമായ രീതിയിലാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

ദുബായ് : **[** രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് എല്ലാ തരത്തിലുള്ള ഡ്രോണുകളും ലഘു സ്പോർട്സ് വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായി നിരോധിച്ചതായി യുഎഇ അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം ബാധകമായ രീതിയിലാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായാണ് നടപടി സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. ഡ്രോണുകൾ, മോഡൽ വിമാനങ്ങൾ, ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റ് എന്നിവയുടെ പറത്തൽ, ഉപയോഗം, പരിശീലനം എന്നിവയ്ക്കെല്ലാം താൽക്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിച്ച് ഡ്രോണുകളോ മറ്റ് ലഘു വിമാനങ്ങളോ പ്രവർത്തിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

രാജ്യത്തെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ നിരോധനം പിൻവലിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346839/uae-completely-bans-drones-and-light-sports-aircraft)