---
title: "ഇറാൻ ആക്രമണം; മരിച്ചവരുടെ എണ്ണം ആറായി, പ്രതിരോധം ശക്തമാക്കി യു.എ.ഇ"
english_title: "Iran attack; Death toll rises to six, UAE steps up defense"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346901/iran-attack-death-toll-rises-to-six-uae-steps-up-defense"
published_at: "2026-03-10T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b04ddd1f781_14.jpg"
keywords: []
---

# ഇറാൻ ആക്രമണം; മരിച്ചവരുടെ എണ്ണം ആറായി, പ്രതിരോധം ശക്തമാക്കി യു.എ.ഇ

> **Lead Summary:** **ദുബായ്: **ഇറാൻ്റെ സൈനിക നീക്കങ്ങളെത്തുടർന്ന് യു.എ.ഇയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ യു.എ.ഇ പൗരന്മാർക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. നേരത്തെ നാലുപേരുടെ മരണം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണിപ്പോൾ പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

## Article Content

**ദുബായ്: **ഇറാൻ്റെ സൈനിക നീക്കങ്ങളെത്തുടർന്ന് യു.എ.ഇയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കൊല്ലപ്പെട്ടവരിൽ യു.എ.ഇ പൗരന്മാർക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. നേരത്തെ നാലുപേരുടെ മരണം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണിപ്പോൾ പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന് നേരെ തൊടുത്തുവിട്ട ഒൻപത് ബാലിസ്റ്റിക് മിസൈലുകളിൽ എട്ടെണ്ണവും വിജയകരമായി തടയാൻ യു.എ.ഇ വ്യോമ പ്രതിരോധ സേനയ്ക്ക് സാധിച്ചു. പത്താമത്തെ മിസൈൽ സമുദ്രത്തിൽ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവിൽ കണ്ടെത്തിയ 35 ഡ്രോണുകളിൽ 26 എണ്ണവും തകർത്തു. എന്നാൽ ഒൻപത് ഡ്രോണുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346901/iran-attack-death-toll-rises-to-six-uae-steps-up-defense)