---
title: "വിമാന സർവീസുകളുടെ വിലക്ക് നീട്ടി സൗദി എയർലൈൻസ്"
english_title: "Saudi Airlines extends flight ban"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346906/saudi-airlines-extends-flight-ban"
published_at: "2026-03-10T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0523bb57f3_16.jpg"
keywords: []
---

# വിമാന സർവീസുകളുടെ വിലക്ക് നീട്ടി സൗദി എയർലൈൻസ്

> **Lead Summary:** **റിയാദ്: **മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾ പരിഗണിച്ച് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് സൗദി അറേബ്യൻ എയർലൈൻസ് ദീർഘിപ്പിച്ചു. ഗൾഫ് നഗരങ്ങളായ കുവൈത്ത്, അബൂദബി, ദോഹ, ബഹ്‌റൈൻ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 12 വ്യാഴാഴ്ച വരെ സർവീസ് നടത്തില്ല. കൂടാതെ മോസ്‌കോ, പെഷവാർ എന്നീ വിദേശ നഗരങ്ങളിലേക്കുള്ള വിമാനവിലക്ക് മാർച്ച് 15 ഞായറാഴ്ച വരെയും നീട്ടിയിട്ടുണ്ട്.

## Article Content

**റിയാദ്: **മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾ പരിഗണിച്ച് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് സൗദി അറേബ്യൻ എയർലൈൻസ് ദീർഘിപ്പിച്ചു. ഗൾഫ് നഗരങ്ങളായ കുവൈത്ത്, അബൂദബി, ദോഹ, ബഹ്‌റൈൻ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 12 വ്യാഴാഴ്ച വരെ സർവീസ് നടത്തില്ല. കൂടാതെ മോസ്‌കോ, പെഷവാർ എന്നീ വിദേശ നഗരങ്ങളിലേക്കുള്ള വിമാനവിലക്ക് മാർച്ച് 15 ഞായറാഴ്ച വരെയും നീട്ടിയിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് സൗദിയ അറിയിച്ചു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായി പരിമിതമായ സർവീസുകൾ പ്രവർത്തിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതനുസരിച്ച് സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത് പഠനവിധേയമാണെന്നും പുതിയ മാറ്റങ്ങൾ ഉടൻ തന്നെ യാത്രക്കാരെ അറിയിക്കുമെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346906/saudi-airlines-extends-flight-ban)