---
title: "ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു"
english_title: "ramada holiday announced in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347036/ramadan-holiday-announced-in-oman-new"
published_at: "2026-03-11T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b134ab33d3d_ramadan.jpg"
keywords: []
---

# ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മസ്കത്ത് : [ **ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ മേഖലയിൽ മാർച്ച്‌ 19 വ്യാഴം മുതൽ 23 തിങ്കൾ വരെയാണ് പൊതു അവധി. മാർച്ച് 24 മുതൽ പ്രവർത്തി ദിനങ്ങൾ പുനരാരംഭിക്കും.

## Article Content

**മസ്കത്ത് : [ **ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ മേഖലയിൽ മാർച്ച്‌ 19 വ്യാഴം മുതൽ 23 തിങ്കൾ വരെയാണ് പൊതു അവധി. മാർച്ച് 24 മുതൽ പ്രവർത്തി ദിനങ്ങൾ പുനരാരംഭിക്കും.

അതേസമയം, യുഎഇയിൽ ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിനങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി. എന്നാൽ റമസാൻ 30 പൂർത്തിയാകുകയാണെങ്കിൽ അവധി 22 വരെ നീളും. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസമാണ് അവധി. 23 ഓഫിസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.

യുഎഇയിലെ താമസക്കാർക്ക് ഇത്തവണ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ നീണ്ട വിശ്രമവേള ലഭിച്ചേക്കും. ഔദ്യോഗികമായ മാസപ്പിറവി പ്രഖ്യാപനം അതത് രാജ്യങ്ങളിലെ ശവ്വാൽ മാസപ്പിറവി നിരീക്ഷണ സമിതികളാകും പുറപ്പെടുവിക്കുക.

**
**

**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347036/ramadan-holiday-announced-in-oman-new)