---
title: "ദുകമിൽ വീണ്ടും ഡ്രോൺ ആക്രമണം; ഒമാൻ ശക്തമായി അപലപിച്ചു"
english_title: "Another drone attack in Duqm; Oman strongly condemns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347073/another-drone-attack-in-duqm-oman-strongly-condemns"
published_at: "2026-03-11T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b145281c6eb_4.jpg"
keywords: []
---

# ദുകമിൽ വീണ്ടും ഡ്രോൺ ആക്രമണം; ഒമാൻ ശക്തമായി അപലപിച്ചു

> **Lead Summary:** **മസ്‌കത്ത്:**ഒമാനിലെ പ്രമുഖ വ്യാവസായിക നഗരമായ ദുകമിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. മേഖലയിൽ കണ്ടെത്തിയ രണ്ട് ഡ്രോണുകളിൽ ഒന്നിനെ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. രണ്ടാമത്തെ ഡ്രോൺ ദുകമിന് വടക്ക് കടലിൽ പതിക്കുകയാണുണ്ടായത്. അക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

## Article Content

**മസ്‌കത്ത്:**ഒമാനിലെ പ്രമുഖ വ്യാവസായിക നഗരമായ ദുകമിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. മേഖലയിൽ കണ്ടെത്തിയ രണ്ട് ഡ്രോണുകളിൽ ഒന്നിനെ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. രണ്ടാമത്തെ ഡ്രോൺ ദുകമിന് വടക്ക് കടലിൽ പതിക്കുകയാണുണ്ടായത്. അക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അറബിക്കടൽ തീരത്തെ ഒമാന്റെ തന്ത്രപ്രധാനമായ തുറമുഖവും സാമ്പത്തിക കേന്ദ്രവുമാണ് ദുകം. ഇവിടെ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങളെ ഒമാൻ ഗവൺമെന്റ് ശക്തമായ ഭാഷയിൽ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താൻ കർശനമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347073/another-drone-attack-in-duqm-oman-strongly-condemns)