---
title: "റമദാന്‍ മാസം രണ്ടാം പത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് 70,000ത്തിലധികം മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി സൗദി"
english_title: "aaudi provides 70000 medical services for umrah pilgrims ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347157/aaudi-provides-70000-medical-services-for-umrah-pilgrims-ramadan"
published_at: "2026-03-12T08:52:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b231b7764c0_umrah.jpg"
keywords: []
---

# റമദാന്‍ മാസം രണ്ടാം പത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് 70,000ത്തിലധികം മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി സൗദി

> **Lead Summary:** **സൗദി: [ **റമദാന്‍ മാസത്തിലെ രണ്ടാം പത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് 70,287 മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ 42,422 പേര്‍ ചികിത്സ തേടി. 24,091 ഗുണഭോക്താക്കള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി.

## Article Content

**സൗദി: [ **റമദാന്‍ മാസത്തിലെ രണ്ടാം പത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് 70,287 മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ 42,422 പേര്‍ ചികിത്സ തേടി. 24,091 ഗുണഭോക്താക്കള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി.

വിവിധ വിഭാഗങ്ങളിലായി 278 ശസ്ത്രക്രിയകള്‍ നടന്നു. ഇതില്‍ 111 ഹൃദയസംബന്ധമായ ചികിത്സകളും ഉള്‍പ്പെടുന്നു. രോഗാവസ്ഥ കണക്കിലെടുത്ത് 3,385 പേരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത് വിദഗ്ധ ചികിത്സ നല്‍കിയകായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിവിധ ആരോഗ്യ വിഭാഗങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓരോ ചികിത്സയും ലഭ്യമാക്കുന്നതന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347157/aaudi-provides-70000-medical-services-for-umrah-pilgrims-ramadan)