---
title: "യുദ്ധവിവരങ്ങൾ വാട്സാപ്പിൽ പങ്കുവെച്ചു; ഉത്തരേന്ത്യൻ സ്വദേശി സൗദിയിൽ അറസ്റ്റിൽ"
english_title: "North Indian national arrested in Saudi Arabia for sharing war information on WhatsApp."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347181/north-indian-national-arrested-in-saudi-arabia-for-sharing-war-information-on-whatsapp"
published_at: "2026-03-12T10:44:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/69b24bf01ab37_arrest.jpg"
keywords: []
---

# യുദ്ധവിവരങ്ങൾ വാട്സാപ്പിൽ പങ്കുവെച്ചു; ഉത്തരേന്ത്യൻ സ്വദേശി സൗദിയിൽ അറസ്റ്റിൽ

> **Lead Summary:** **ഹാഇൽ: ** ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ സ്വദേശിയെ സൗദി അറേബ്യയിലെ ഹാഇൽ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ ജയിലിലാണ്. വാട്സാപ്പ് സ്​റ്റാറ്റസ് വഴി യുദ്ധവുമായി ബന്ധപ്പെട്ട പോസ്​റ്റ്​ പങ്കുവെച്ചതിനാണ് നടപടി.

## Article Content

**ഹാഇൽ: ** ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ സ്വദേശിയെ സൗദി അറേബ്യയിലെ ഹാഇൽ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ ജയിലിലാണ്. വാട്സാപ്പ് സ്​റ്റാറ്റസ് വഴി യുദ്ധവുമായി ബന്ധപ്പെട്ട പോസ്​റ്റ്​ പങ്കുവെച്ചതിനാണ് നടപടി.

ഗൾഫ് മേഖലയിലെ യുദ്ധവിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാതെ പ്രചരിപ്പിക്കരുതെന്ന് സൗദി അധികൃതർ നേരത്തെതന്നെ കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അനൗദ്യോഗികമായോ വ്യാജമായോ വരുന്ന വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം പ്രവണതകളിൽ നിന്ന് വിദേശികൾ വിട്ടുനിൽക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അവരെ ബോധവത്​കരിക്കാൻ ഹാഇലിലെ സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിനോട് പോലീസ് അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347181/north-indian-national-arrested-in-saudi-arabia-for-sharing-war-information-on-whatsapp)