---
title: "രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ"
english_title: "Authorities shut down fake health center in Abu Dhabi for taking money without examining patients"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347217/authorities-shut-down-fake-health-center-in-abu-dhabi-for-taking-money-without-examining-patients"
published_at: "2026-03-12T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2642a2d222_closed.jpg"
keywords: []
---

# രോ​ഗികളെ പരിശോധിക്കാതെ പണം വാങ്ങി; അബുദാബിയിലെ വ്യാജ ആരോഗ്യ കേന്ദ്രം അടപ്പിച്ച് അധികൃതർ

> **Lead Summary:** **അബുദാബി: [ **രോഗികളെ നേരിട്ട് പരിശോധിക്കാതെ പണം വാങ്ങി വ്യാജ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നൽകിയ അബുദാബിയിലെ ആരോഗ്യ കേന്ദ്രം അധികൃതർ അടപ്പിച്ചു. അബുദാബി ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

## Article Content

**അബുദാബി: [ **രോഗികളെ നേരിട്ട് പരിശോധിക്കാതെ പണം വാങ്ങി വ്യാജ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നൽകിയ അബുദാബിയിലെ ആരോഗ്യ കേന്ദ്രം അധികൃതർ അടപ്പിച്ചു. അബുദാബി ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സ്ഥാപനത്തിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും കേന്ദ്രം സീൽ ചെയ്യുകയും ചെയ്തതിനൊപ്പം നിയമലംഘനത്തിൽ പങ്കാളികളായ ജീവനക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മുൻപ് വാട്ട്‌സ്ആപ്പ് വഴി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയ നാല് സ്ഥാപനങ്ങൾക്കെതിരെയും സമാനമായ നടപടി സ്വീകരിച്ചിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ എമിറേറ്റിലുടനീളമുള്ള ക്ലിനിക്കുകളിലും മെഡിക്കൽ സെന്ററുകളിലും പരിശോധന ശക്തമാക്കിയതായും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347217/authorities-shut-down-fake-health-center-in-abu-dhabi-for-taking-money-without-examining-patients)