---
title: "ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു"
english_title: "Oman's Deputy Prime Minister Sayyid Fahd bin Mahmoud Al Said passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347254/omans-deputy-prime-minister-sayyid-fahd-bin-mahmoud-al-said-passes-away"
published_at: "2026-03-12T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b284ac5da04_obituary.jpg"
keywords: []
---

# ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: [**[ ]ഒമാന്റെ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ ദീർഘകാലം നിർണായക സാന്നിധ്യമായിരുന്ന ഉപപ്രധാനമന്ത്രി (കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ്) സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

## Article Content

**മസ്‌കത്ത്: [**[ ]ഒമാന്റെ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ ദീർഘകാലം നിർണായക സാന്നിധ്യമായിരുന്ന ഉപപ്രധാനമന്ത്രി (കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ്) സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഒമാന്റെ നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം മുതൽ രാജ്യത്തിനായി അർപണബോധത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു സയ്യിദ് ഫഹദ് എന്ന് അനുശോചന സന്ദേശത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347254/omans-deputy-prime-minister-sayyid-fahd-bin-mahmoud-al-said-passes-away)