---
title: "കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു"
english_title: "Drone debris fell on six lines in Kuwait; power supply restored in areas with power outages"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347265/drone-debris-fell-on-six-lines-in-kuwait-power-supply-restored-in-areas-with-power-outages"
published_at: "2026-03-12T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b28cf24a867_14.jpg"
keywords: []
---

# കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണത് ആറ് ലൈനുകളിലേക്ക്; വൈദ്യുതി മുടങ്ങിയ മേഖലകളിൽ വിതരണം പുനഃസ്ഥാപിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിൽ അനധികൃത ഡ്രോൺ തടയാനുള്ള നടപടികൾക്കിടെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ നടപടികൾക്കിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറ് ഓവർഹെഡ് ലൈനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായി വൈദ്യുതി-ജല മന്ത്രാലയം വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിൽ അനധികൃത ഡ്രോൺ തടയാനുള്ള നടപടികൾക്കിടെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ നടപടികൾക്കിടെ പതിച്ച അവശിഷ്ടങ്ങൾ കാരണം ആറ് ഓവർഹെഡ് ലൈനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായി വൈദ്യുതി-ജല മന്ത്രാലയം വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു.

ഇതിനെത്തുടർന്ന് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങിയെങ്കിലും എമർജൻസി വിഭാഗം ഉടനടി ഇടപെട്ട് വിതരണം സാധാരണ നിലയിലാക്കി. രാജ്യത്തെ ഊർജ്ജ സംവിധാനങ്ങൾ ഇപ്പോൾ സുരക്ഷിതമാണെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ പതിച്ചുണ്ടായ തീപിടിത്തം പൂർണ്ണമായും അണച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും താമസക്കാരെ സുരക്ഷിതരായി മാറ്റിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവസ്ഥലത്ത് അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ സ്വീകരിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347265/drone-debris-fell-on-six-lines-in-kuwait-power-supply-restored-in-areas-with-power-outages)