---
title: "ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "A Malappuram native died in a car accident in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347269/a-malappuram-native-died-in-a-car-accident-in-saudi-arabia"
published_at: "2026-03-12T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b28ef9bdab6_15.jpg"
keywords: []
---

# ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തബൂക്ക്: **സൗദി അറേബ്യയിലെ തബൂക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

## Article Content

**തബൂക്ക്: **സൗദി അറേബ്യയിലെ തബൂക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

തബൂക്കിലെ സ്വകാര്യ ഗ്രൂപ്പിൽ ജീവനക്കാരനായിരുന്ന ഹുസൈൻ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.

പരേതനായ കളത്തിങ്ങൽ ഹംസയുടെയും ആച്ചൂട്ടിയുടെയും മകനാണ്. ഹിബ തസ്നീം ആണ് ഭാര്യ. നിലവിൽ തബൂക്കിലെ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347269/a-malappuram-native-died-in-a-car-accident-in-saudi-arabia)