---
title: "ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ അന്തരിച്ചു"
english_title: "Heart attack: Kozhikode Pallikkara native passes away in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347323/heart-attack-kozhikode-pallikkara-native-passes-away-in-riyadh"
published_at: "2026-03-12T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2d4c7b1653_dead.jpg"
keywords: []
---

# ഹൃദയാഘാതം : കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . മേലാടി പള്ളിക്കര സ്വദേശി വലിയ മഠത്തിൽ ഹാരിസ് ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നെസ്മ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

## Article Content

**റിയാദ്: **കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . മേലാടി പള്ളിക്കര സ്വദേശി വലിയ മഠത്തിൽ ഹാരിസ് ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നെസ്മ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പരേതനായ മൂസയുടെയും ബീപാത്തുവി​െൻറയും മകനാണ്. ഷാഹിനയാണ് ഭാര്യ. നിലവിൽ പൊലീസ് ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. റാഷിദ് ദയ, ജാഫർ വീമ്പൂർ, ബാസിൽ എന്നിവരും ഈ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347323/heart-attack-kozhikode-pallikkara-native-passes-away-in-riyadh)