---
title: "വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു.എ.ഇയിലേക്ക് വരാമെന്ന് ഐ.സി.പി"
english_title: "Those who have expired their residence visas can return to the UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347339/those-who-have-expired-their-residence-visas-can-return-to-the-uae"
published_at: "2026-03-12T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2f2951cda6_uae.jpg"
keywords: []
---

# വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യു.എ.ഇയിലേക്ക് വരാമെന്ന് ഐ.സി.പി

> **Lead Summary:** **ദുബായ്: ** കഴിഞ്ഞ ഫെബ്രുവരി 28-ന് ശേഷം താമസവിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31-നകം യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി.) അധികൃതർ അറിയിച്ചു.

## Article Content

**ദുബായ്: ** കഴിഞ്ഞ ഫെബ്രുവരി 28-ന് ശേഷം താമസവിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31-നകം യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി.) അധികൃതർ അറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതിന്റെ പേരിൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347339/those-who-have-expired-their-residence-visas-can-return-to-the-uae)