---
title: "പശ്ചിമേഷ്യൻ യുദ്ധത്തിനിടെ റിയാദിൽ നിർണ്ണായക നീക്കം; സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി പാക് പ്രധാനമന്ത്രി"
english_title: "Pakistani Prime Minister meets Saudi Crown Prince"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347378/pakistani-prime-minister-meets-saudi-crown-prince"
published_at: "2026-03-13T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b38f8780567_5.jpg"
keywords: []
---

# പശ്ചിമേഷ്യൻ യുദ്ധത്തിനിടെ റിയാദിൽ നിർണ്ണായക നീക്കം; സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി പാക് പ്രധാനമന്ത്രി

> **Lead Summary:** **റിയാദ്: [ **പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും തമ്മിൽ റിയാദിൽ നടത്തിയ കൂടിക്കാഴ്ച നിർണ്ണായകമാകുന്നു.

## Article Content

**റിയാദ്: [ **പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും തമ്മിൽ റിയാദിൽ നടത്തിയ കൂടിക്കാഴ്ച നിർണ്ണായകമാകുന്നു.

നിലവിലെ സംഘർഷാവസ്ഥയിൽ സൗദി അറേബ്യ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കങ്ങളിലൊന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. പ്രതിരോധ മേഖലയിൽ പരസ്പര സഹകരണത്തിന് നേരത്തെ തന്നെ കരാറിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളായതിനാൽ, ഈ സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുണ്ട്.

കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. ഏത് സാഹചര്യത്തിലും സൗദി അറേബ്യയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും പാകിസ്ഥാൻ വാഗ്ദാനം ചെയ്തതായാണ് ഔദ്യോഗിക പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.

എന്നാൽ, ചർച്ചയിലെ കൂടുതൽ വിശദാംശങ്ങളോ പ്രതിരോധ സംബന്ധമായ പ്രത്യേക തീരുമാനങ്ങളോ ഇരുരാജ്യങ്ങളും നിലവിൽ പുറത്തുവിട്ടിട്ടില്ല. മേഖലയിലെ സമാധാനശ്രമങ്ങളിലും സൈനിക സഹകരണത്തിലും ഈ കൂടിക്കാഴ്ച വരുംദിവസങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയേക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347378/pakistani-prime-minister-meets-saudi-crown-prince)