---
title: "മടങ്ങിവരാൻ വഴിതുറന്നു; വിദേശത്ത് വീസ കാലാവധി കഴിഞ്ഞവർക്കും എൻട്രി പെർമിറ്റില്ലാതെ മടങ്ങാം"
english_title: "You can return without a permit after your residence visa expires"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347434/you-can-return-without-a-permit-after-your-residence-visa-expires"
published_at: "2026-03-13T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3b7ef8a9de_12.jpg"
keywords: []
---

# മടങ്ങിവരാൻ വഴിതുറന്നു; വിദേശത്ത് വീസ കാലാവധി കഴിഞ്ഞവർക്കും എൻട്രി പെർമിറ്റില്ലാതെ മടങ്ങാം

> **Lead Summary:** അബുദാബി: **[ **മേഖലയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് വലിയ ആശ്വാസവുമായി യുഎഇ. വിദേശത്തായിരിക്കെ റസിഡൻസ് വീസയുടെ കാലാവധി അവസാനിച്ചവർക്ക് പുതിയ എൻട്രി പെർമിറ്റില്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങിവരാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

## Article Content

അബുദാബി: **[ **മേഖലയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് വലിയ ആശ്വാസവുമായി യുഎഇ. വിദേശത്തായിരിക്കെ റസിഡൻസ് വീസയുടെ കാലാവധി അവസാനിച്ചവർക്ക് പുതിയ എൻട്രി പെർമിറ്റില്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങിവരാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

2026 ഫെബ്രുവരി 28-നോ അതിനുശേഷമോ വിദേശത്തായിരിക്കെ വീസ കാലാവധി തീർന്നവർക്കാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. സംഘർഷം മൂലം വിമാന സർവീസുകൾ മുടങ്ങുകയും വ്യോമപാതകൾ അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രവാസികളുടെ മടക്കം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

മാർച്ച് 31 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികൾക്ക് യുഎഇയിൽ തിരിച്ചെത്താം. വീസ കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ ഉണ്ടായേക്കാവുന്ന പിഴകളിൽ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് മടങ്ങിയെത്തിയ ശേഷം നിയമപരമായ നടപടികളിലൂടെ വീസ പുതുക്കി പദവി ശരിയാക്കാൻ അവസരമുണ്ടാകും. പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് നടപ്പിലാക്കിയ ഈ മാനുഷിക നടപടി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് തുണയാകും.

യാത്ര തിരിക്കുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ രേഖകൾ ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347434/you-can-return-without-a-permit-after-your-residence-visa-expires)