---
title: "ഇറാൻ ആക്രമണം: ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 45 പ്രവാസികളെ അറസ്റ്റ്‌ചെയ്ത് അബുദാബി പോലീസ്"
english_title: "Iran attack Abu Dhabi Police arrest 45 expatriates who filmed and circulated the footage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347607/iran-attack-abu-dhabi-police-arrest-45-expatriates-who-filmed-and-circulated-the-footage"
published_at: "2026-03-14T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4efe43129d_arrest.jpg"
keywords: []
---

# ഇറാൻ ആക്രമണം: ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 45 പ്രവാസികളെ അറസ്റ്റ്‌ചെയ്ത് അബുദാബി പോലീസ്

> **Lead Summary:** **അബുദാബി: [ **ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച നിരവധി പേരെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തു. അബു​ദാബി പോലീസ് 45 പേരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**അബുദാബി: [ **ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ച നിരവധി പേരെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തു. അബു​ദാബി പോലീസ് 45 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഇത്തരം പോസ്റ്റുകൾ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനും തെറ്റായ വാർത്തകൾ പ്രചരിക്കാനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് സ്ഥിരീകരിച്ചു. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനായി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.

**വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക**

വിവരങ്ങളുടെ ഉറവിടം കൃത്യമാണെന്ന് പരിശോധിക്കണമെന്നും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

**മുന്നറിയിപ്പ്**

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്ന് പോലീസ് താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങളെയും പൊതുജന സുരക്ഷയെയും ബാധിക്കുമെന്നതിനാൽ സംഭവസ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതോ അവ പങ്കുവെക്കുന്നതോ ഒഴിവാക്കണം.

സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347607/iran-attack-abu-dhabi-police-arrest-45-expatriates-who-filmed-and-circulated-the-footage)