---
title: "ഭക്ഷ്യവസ്തുക്കൾ വാരിക്കൂട്ടരുത്; വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന നിർദ്ദേശം"
english_title: "Do not believe fake news; strict instructions to citizens and expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347698/do-not-believe-fake-news-strict-instructions-to-citizens-and-expatriates"
published_at: "2026-03-14T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b53320a7461_strict_instructions_to_citizens_and_expatriates.jpg"
keywords: []
---

# ഭക്ഷ്യവസ്തുക്കൾ വാരിക്കൂട്ടരുത്; വ്യാജവാർത്തകൾ വിശ്വസിക്കരുത്; പൗരന്മാർക്കും പ്രവാസികൾക്കും കർശന നിർദ്ദേശം

> **Lead Summary:** കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ വസ്തുക്കൾ വാങ്ങുമ്പോൾ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കണമെന്ന് ഉണർത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഓഫ് ഗവൺമെന്റ് (സി.ജി.സി). ഈ പൊതു ഉപദേശം എല്ലാവരും പാലിക്കണം. പൗരന്മാരും പ്രവാസികളും അവശ്യവസ്തുക്കൾ മാത്രം വാങ്ങുകയും അമിതമായ സംഭരണം ഒഴിവാക്കുകയും വേണം. പരിഭ്രാന്തിയോ ക്രമരഹിതമായ വാങ്ങലുകളോ ഒഴിവാക്കാനും സി.ജി.സി നിർദ്ദേശിച്ചു.

## Article Content

കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ വസ്തുക്കൾ വാങ്ങുമ്പോൾ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കണമെന്ന് ഉണർത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഓഫ് ഗവൺമെന്റ് (സി.ജി.സി). ഈ പൊതു ഉപദേശം എല്ലാവരും പാലിക്കണം. പൗരന്മാരും പ്രവാസികളും അവശ്യവസ്തുക്കൾ മാത്രം വാങ്ങുകയും അമിതമായ സംഭരണം ഒഴിവാക്കുകയും വേണം. പരിഭ്രാന്തിയോ ക്രമരഹിതമായ വാങ്ങലുകളോ ഒഴിവാക്കാനും സി.ജി.സി നിർദ്ദേശിച്ചു.

ഔദ്യോഗിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും അവശ്യവസ്തുക്കൾ എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.അനാവശ്യമായ ആശങ്കയോ തടസ്സമോ ഉണ്ടാക്കുന്ന കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. രാജ്യത്ത് ആവശ്യമായ ഭക്ഷവസ്തുക്കൾ സ്റ്റോക്ക് ഉണ്ടെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുവൈത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയും താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347698/do-not-believe-fake-news-strict-instructions-to-citizens-and-expatriates)